2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സിംബാബ്‌വേ തെരഞ്ഞെടുപ്പ്: എമേഴ്‌സണ്‍ വീണ്ടും പ്രസിഡന്റ്

ഹരാരെ: സിംബാബ്‌വേയില്‍ എമേഴ്‌സണ്‍ നംങ്കാഗ്വയുടെ വിജയം പ്രഖ്യാപിച്ചു. വലിയ അക്രമസംഭവങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനുമൊടുവിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ വിജയം പ്രഖ്യാപിച്ചത്.

എമേഴ്‌സണിന്റെ സാനു-പി.എഫ് പാര്‍ട്ടിക്ക് 50.8 ശതമാനം വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷമായ എം.ഡി.സി സഖ്യത്തിന്റെ സ്ഥാനാര്‍ഥി നെല്‍സണ്‍ ചാമിസയ്ക്ക് 44.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു നേടിയവര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുക.

‘മുതല’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നംങ്കാഗ്വ 2017 നവംബര്‍ മുതല്‍ സിംബാബ്‌വേയുടെ പ്രസിഡന്റാണ്. നാലു പതിറ്റാണ്ടുകാലം പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെയുടെ രാജിയെത്തുടര്‍ന്നാണ് അന്ന് വൈസ് പ്രസിഡന്റായിരുന്ന നംങ്കാഗ്വ അധികാരമേറ്റത്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.