2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സാക്കിര്‍ നായിക്കിന്റെ കുടുംബത്തിന്‍റെ 16 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

 

ന്യൂഡല്‍ഹി: മലേഷ്യയില്‍ കഴിയുന്ന പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്.

സാക്കിര്‍ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്) പ്രവര്‍ത്തകര്‍ക്കുമെതിരേ 2017 ഒക്ടോബറില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി. 

നേരത്തെ സാക്കിര്‍ നായിക്കിന്റെ 34 കോടി രൂപ വരുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. ശനിയാഴ്ചത്തെ നടപടിയോടെ ഇതുവരെ ഇ.ഡി കണ്ടുകെട്ടിയ തുക 50.49 കോടി രൂപയായി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.