2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സാക്കിര്‍ നായിക് മലേഷ്യന്‍ പ്രധാനമന്ത്രിയെ കണ്ടു

പുത്രജയ: പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് സാക്കിര്‍ നായിക് പ്രധാനമന്ത്രിയെ കണ്ടത്.

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യം പുനപ്പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മലേഷ്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം മലേഷ്യ തള്ളി.

നായിക്ക് മലേഷ്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും ഇവിടെ സ്ഥിരതാമസക്കാരനായ അദ്ദേഹത്തെ തിരിച്ചയയ്ക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.

സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാനായി മലേഷ്യയോട് ഇന്ത്യ അപേക്ഷിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതിനുപിന്നാലെയായിരുന്നു മഹാതീര്‍ മുഹമ്മദിന്റെ പ്രസ്താവന.

ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.