2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഗുജറാത്തിലെ പ്രളയബാധിതര്‍ക്ക് ഭക്ഷണം വച്ച് വിളമ്പി യൂസുഫ് പത്താന്‍; വിളമ്പുന്നതിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: പ്രളയം വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഗുജറാത്തിലെ തന്റെ നാട്ടില്‍ ഭക്ഷണം വച്ചു വിളമ്പുന്ന ക്രിക്കറ്റ് താരം യൂസുഫ് പത്താന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വഡോധരയിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് യൂസുഫ് പത്താന്‍ സ്വന്തംചെലവില്‍ ഭക്ഷണം ഉണ്ടാക്കി വിതരണംചെയ്തത്. അനിയനും ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താനും ജ്യേഷ്ടന്‍ യൂസുഫിനെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു. വെളുത്ത പൈജാമയും ജുബ്ബയുമിട്ട യൂസുഫ് വലിയ ചെമ്പില്‍ നിന്ന് ഭക്ഷണം വിളമ്പുകയും വിതരണംചെയ്യുന്നതിന്റെയും ഫോട്ടോകളാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. തറയില്‍ ഇരിക്കുന്നവര്‍ക്ക് യൂസുഫ് ഭക്ഷണം വിളമ്പിക്കൊടുക്കുന്നുമുണ്ട്.

ഇതിനിടെ, പ്രളയംകാരണം ഭക്ഷണത്തിന് ദൗര്‍ലബ്യം നേരിട്ട വനിതാ ഹോസ്റ്റലിലേക്ക് ഇര്‍ഫാന്‍ പത്താന്‍ ഭക്ഷണം എത്തിക്കുകയും ചെയ്തു. ട്വിറ്ററില്‍ ഇര്‍ഫാനെ ടാഗ്‌ചെയ്ത് ഫര്‍ഹീന്‍ നാസ് എന്ന വിദ്യാര്‍ഥിയാണ് സഹായം അഭ്യര്‍ഥിച്ചത്. ഇതോടെ അതിന് മറുപടിയായി ഉടന്‍ ഭണം എത്തിക്കുമെന്ന് ഇര്‍ഫാന്‍ അറിയിക്കുകയായിരുന്നു. വൈകാതെ ഹോസ്റ്റളിലേക്ക് ഇര്‍ഫാന്‍ ഭക്ഷണം എത്തിക്കുകയും ചെയ്തു.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഒരുകാലത്ത് ദേശീയടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പത്താന്‍ സഹോദരങ്ങള്‍. സ്പിന്‍ ബൗളറായ യൂസുഫ്, വെട്ടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഓള്‍ റൗണ്ടറാണ്. ഇന്ത്യയുടെ ഓപണിങ് ബൗളറായ ഇര്‍ഫാനും ഓള്‍റൗണ്ടറാണ്.

നിലക്കാതെ പഴപെയ്തതോടെയാണ് വഡോദര നഗരം പ്രളയത്തില്‍ മുങ്ങിയത്. മഴകാരണം വിശ്വാമിത്രി നദി കവിഞ്ഞൊഴുകിയതോടെ നഗരത്തില്‍ മിന്നല്‍ വെള്ളപ്പൊക്കത്തിനും കാരണമായി. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഗതാഗതവും സ്തംഭിച്ചു.

Yusuf Pathan Arranges And Serves Food For Flood-Hit Victims in Vadodara,

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.