2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഇ.ടിക്ക് എതിരായ വിവാദ പ്രമേയം പിന്‍വലിച്ച് യൂത്ത് കോണ്‍ഗ്രസ് തടിയൂരി

പൊന്നാനി: ഇ.ടി മുഹമ്മദ് ബഷീര്‍ ഇത്തവണ മത്സരിക്കേണ്ട എന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബീര്‍ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് മനംമാറ്റം ഉണ്ടായ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രമേയം പിന്‍വലിക്കുകയും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നുമാക്കി തീരുമാനം.

മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയായ പൊന്നാനി മണ്ഡലത്തില്‍ മികച്ച വിജയം നേടിയായിരുന്നു കഴിഞ്ഞവര്‍ഷം ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. 2009ലും 2014ലും പൊന്നാനി മണ്ഡലത്തില്‍ നിന്നു വിജയിച്ചത് ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയായിരുന്നു. മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലുള്ള സ്ഥാനാര്‍ത്ഥികളോ വേണമെന്നും ഇത്തവണയും മത്സരിക്കുന്നത് ഇ.ടി മുഹമ്മദ് ബഷീര്‍ ആണെങ്കില്‍ അത് തുടര്‍ച്ചയായ മൂന്നാം തവണയാകും. അത് വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത്.

തെറ്റ് ഏറ്റുപറഞ്ഞു പരസ്യമായി വിശദീകരണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രമേയത്തിലെ പരാമര്‍ശം മുന്നണി മര്യാദക്ക് യോജിച്ചതല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.