2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

‘നട്ടെല്ലിനു പകരം ഉപയോഗിക്കാം’; ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമ്മാനിച്ചു. സാഹിത്യ അക്കാദമിക്ക് മുമ്പിലായിരുന്നു സംഭവം. നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രവാക്യം മുഴുക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി എത്തിയത്.

അക്കാദമിക്കു അകത്തേക്ക് പ്രവേശിക്കാന്‍ പൊലിസ് അനുവദിച്ചില്ല. പ്രസിഡന്റ് വൈശാഖന്റെ കാര്‍ മുറ്റത്തുണ്ടായിരുന്നു. ഈ കാറിന് മുകളില്‍ വാഴപ്പിണ്ടി വച്ച ശേഷമാണ് പ്രതിഷേധക്കാര്‍ തിരികെ പോയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍ ഡാനിയല്‍, കിരണ്‍ സി.ലാസര്‍, നൗഷാദ് ആറ്റുപറമ്പില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

സാംസ്‌കാരിക നായകരെന്നു പറഞ്ഞുനടക്കുന്നവരുടെ നാവ് ഇപ്പോള്‍ ഉയരാത്തതെന്താണെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.