2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

നടത്തത്തിന്റെ ശൈലി നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാം

 

ഒരാളുടെ രൂപത്തെ പോലെ തന്നെ നടത്തത്തിലും ഓരോ വ്യക്തിയും വ്യത്യസ്ഥരായിരിക്കും. എന്നാല്‍ നടത്തശൈലിയില്‍ നിന്ന് നിങ്ങളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും മനസ്സിലാക്കാം. സ്വഭാവത്തേയും വ്യക്തിത്തത്തേയും മാത്രമല്ല നമ്മുടെ ആരോഗ്യസ്ഥിതിയും നടത്തത്തില്‍ നിന്ന് മനസ്സിലാക്കാം. ക്രമം തെറ്റിയ നടത്തരീതിയുളളവര്‍ക്ക് പാര്‍ക്കിന്‍സണോ (വിറവാതം) മറ്റേതെങ്കിലും ചലനസംബന്ധമായ രോഗങ്ങളോ ഉള്ളവരായിരിക്കും. റുമറ്റോയിഡ് (rheumatoid) രോഗം ഉള്ളവര്‍ മുട്ടുവളച്ചായിരിക്കും നടക്കുക.
ചിലരുടെ നടത്തശൈലിയും അവരുടെ സ്വഭാവവും.

 

വേഗത്തില്‍ നടക്കുന്നവര്‍:
നിങ്ങള്‍ വേഗത്തിലാണോ നടക്കുന്നത്? എങ്കില്‍ നിങ്ങള്‍ അതീവ ജാഗ്രതയുളളവരും മുന്നേറുന്നവരുമായിരിക്കും. മാത്രമല്ല ജീവിതത്തില്‍ ക്ഷമാശീലമുള്ളവരും ധൈര്യശാലികളുമായിരുക്കും. കൂടാതെ മറ്റുള്ളവരെ നേര്‍ദിശയിലേക്ക് നയിക്കാന്‍ കഴിവുള്ളവുമായിരിക്കും.

 

അതീവ സാവകാശം നടക്കുന്നവര്‍:
പതുക്കെ നടക്കുന്നവര്‍ എല്ലാകാര്യങ്ങളും സാവകാശം ചെയ്യുന്നവരായിരിക്കും. അവര്‍ സ്വന്തം കാര്യത്തില്‍ കൂടുതല്‍ തല്‍പരരും തങ്ങളെ കുറിച്ച് കൂടുതല്‍ ഉണര്‍വുള്ളവരാുമായിരിക്കും. എപ്പോഴും തലതാഴ്ത്തി നിശ്ശബ്ദദയോടെയും ശാന്തതയോടെയും ഇരിക്കും.

 

 

ഇടത് ഭാഗത്തേക്ക് ചരിഞ്ഞ് നടക്കുക.
അമിതമായി ഉത്കണ്ഠയുളളവര്‍ ചരിഞ്ഞ് നടക്കുന്നവരായിരിക്കും. അലക്ഷ്യമായി നടക്കുന്നവര്‍ ധാരാളം പിരിമുറുക്കങ്ങളും ക്ലേശങ്ങളും അനുഭവിക്കുന്നവരായിരിക്കും. അപ്പോള്‍ ഇടത് ഭാഗത്തേക്കൂന്നിയായിരിക്കും അവര്‍ ലക്ഷ്യത്തിലേക്ക് നടന്നെത്തുക. തലച്ചോറിന്റെ വലത് ഭാഗത്ത് സംശയങ്ങളും ചോദ്യങ്ങളും കുന്നു കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

 

സാവകാശം നടക്കല്‍:
സാവകാശത്തില്‍ തലഉയര്‍ത്തി നടക്കുന്നവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. അവര്‍ തീരുമാനങ്ങളിലുറച്ചവരും തിടുക്കം കൂട്ടാത്തവരമായിരിക്കും. ഇവര്‍ക്ക് സാധാരണ മനുഷ്യരെക്കാള്‍ നീളം കൂടുതലായിരിക്കും. നീളം കൂടിയ ആളുകള്‍ക്ക് സാധാരണക്കാരെക്കാള്‍ ആത്മവിശ്വാസമുണ്ടാകും.

 

അതിവേഗതയില്‍ നടക്കുന്നവര്‍:
വളരെ പെട്ടന്ന് നടക്കുന്നവര്‍ നിഷ്‌കര്‍ഷയുള്ളവരും ഊര്‍ജ്ജസ്വലയുളളവരുമായിരിക്കും.

 

വളരെ മനോഹരമായി നടക്കുന്നവര്‍:
ലളിതവും മനോഹരവുമായി നടക്കുന്നവര്‍ ആത്മാഭിമാനമുള്ളവരായിരിക്കും.

(ഗവേഷകര്‍ നടത്തവും വ്യക്തിത്വവും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലാവരിലും ഇത് ശരിയാവണമെന്നില്ല)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.