2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ കടക്ക് പുറത്ത്’ നിങ്ങള്‍ ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ ആയിരിക്കും; ഡോക്ടറോട് കയര്‍ത്ത് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: റോഡ് അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടെ ഡോക്ടറോട് കയര്‍ത്ത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കനൗജിലെ ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് സംഭവം.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടര്‍ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

‘നിങ്ങള്‍ സംസാരിക്കരുത്.. നിങ്ങള്‍ സര്‍ക്കാര്‍ സേവകനാണ്. എനിക്കറിയാം. രോഗികളുമായി ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇടയ്ക്കു കയറി സംസാരിക്കരുത്. നിങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നാണ് സംസാരിക്കുന്നത്. നിങ്ങള്‍ വളരെ ജൂനിയര്‍ ആയ ഒരു ഓഫിസറാണ്. നിങ്ങള്‍ ആര്‍എസ്എസില്‍ നിന്നോ ബിജെപിയില്‍ നിന്നോ ആയിരിക്കാം. അവര്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ എന്നോട് വിശദീകരിക്കാന്‍ വരേണ്ട മാറിനില്‍ക്കൂ, ഇവിടെ നിന്ന് പോകൂ- അഖിലേഷ് ഡോക്ടറോട് പറഞ്ഞു.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡിഎസ് മിശ്രയ്ക്കാണ് അഖിലേഷില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

‘ ഞാന്‍ അവിടെ നില്‍ക്കുകയായിരുന്നു. കാരണം ഞാനാണ് അവരെ പരിശോധിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് അവരിലൊരാള്‍ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അഖിലേഷിനോട് പരാതി പറഞ്ഞത്. അവര്‍ക്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍-ഡിഎസ് മിശ്ര പറഞ്ഞു

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 46 യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരുക്കേറ്റു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.