2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആന്റി വൈറസ്: ലീഗിനെതിരായ പരാമര്‍ശത്തില്‍ മൂന്നു ദിവസത്തെ പ്രചരണ വിലക്ക്

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പണികിട്ടി. മൂന്നു ദിവസത്തേക്ക് പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ചൊവ്വാഴ്ച മുതല്‍ വിലക്ക് ബാധകമാവും. ഇന്ത്യന്‍ സേനയെ മോദിയുടെ സേനയെന്നു വിളിച്ചതടക്കമുള്ള പരാമര്‍ശവും കൂടി കണക്കിലെടുത്താണ് നടപടി.

വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സുപ്രിം കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

ബി.എസ്.പി നേതാവ് മായാവതിക്കെതിരെ 48 മണിക്കൂര്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.