2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മസൂദ് അസ്ഹറിന്റെ മരുമകനെ എന്തിന് വിജയിപ്പിക്കണം?- യു.പിയിലെ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കെതിരെ ആക്ഷേപവുമായി യോഗി ആദിത്യനാഥ്

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ മണ്ഡലത്തിലെ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കെതിരെ അതിനീചമായ ആക്ഷേപവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ നിരോധിത ഭീകരസംഘടനയായ ജെയ്ഷ് നേതാവ് മസൂദ് അസ്ഹറിന്റെ മരുമകനുമായാണ് താരതമ്യംചെയ്തത്. ഇമ്രാന്‍ സംസാരിക്കുന്നത് മസൂദ് അസ്ഹറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് ആരോപിച്ചു. ”മസൂദ് അസ്ഹറിന്റെ മരുമകന്‍ സഹാറന്‍പുരില്‍ വന്ന് അയാളുടെ ഭാഷയില്‍ സംസാരിക്കുകയാണ്. മസൂദ് അസ്ഹറിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒരാളെ സഹാറന്‍പുരില്‍ നിന്ന് ജയിപ്പിക്കണോ… അതോ വികസനത്തിന്റെ പ്രതീകമായ (ബി.ജെ.പി സ്ഥാനാര്‍ത്ഥി) രാഘവ് ലഖന്‍പാലിനെ വിജയിപ്പിക്കണോ?- യോഗി ആദിത്യനാഥ് ചോദിച്ചു. അല്‍ഖാഇദാ നേതാവ് ഉസാമാ ബിന്‍ ലാദന്റെ ഗതിയാവും മസൂദ് അസ്ഹറിനും ഉണ്ടാവുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറുകള്‍ ഭീകരര്‍ക്കു ബിരിയാണി വച്ചുവിളമ്പിയപ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഭീകരര്‍ക്ക് വെടിയുണ്ടകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്റെ പേര് പറയാതെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. 2014 ലോക്‌സഭാ തെരഞ്ഞടെുപ്പില്‍ ഇതേ മണ്ഡലത്തില്‍ രാഘവ് ലഖന്‍പാല്‍ 65,000 വോട്ടുകള്‍ക്ക് ഇമ്രാന്‍ മസൂദിനെ പരാജയപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ മണ്ഡലം ഇമ്രാനിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.