2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാര്‍ബോംബ് സ്‌ഫോടനം: യമനില്‍ 15 പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: ദക്ഷിണ യമനിലെ ചെക്ക്‌പോയിന്റില്‍ കാര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്.

ചെക്ക് പോയിന്റിലേക്ക് ബോംബ് നിറച്ച കാര്‍ ഓടിച്ചുവിട്ട ശേഷം തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു.

അതേസമയം, സര്‍ക്കാര്‍ സൈന്യവും വിമതരും രൂക്ഷ ഏറ്റുമുട്ടല്‍ തുടരുന്ന ഏദനില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന് സഊദി സഖ്യസേന ആവശ്യപ്പെട്ടു.

”എല്ലാ വിഭാഗത്തോടും ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും എല്ലാ വിധത്തിലുള്ള ആയുധക്കലഹവും ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു”- സഖ്യസേന പ്രസ്താവനയിറക്കി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.