2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: ബി.ജെ.പി വക്താവിന്റെ ട്വീറ്റ്, പിന്നാലെ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്ന് ബി.ജെ.പി വക്താവും എം.എല്‍.എയുമായ എസ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു. അല്‍പ്പസമയത്തിനകം പിന്‍വലിക്കുകയും ചെയ്തു. നാളെ രാവിലെ 9.30ന് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചൊല്ലുമെന്നാണ് കന്നഡയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യം 117 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബി.ജെ.പി സത്യപ്രതിജ്ഞാ പ്രഖ്യാപനം നടത്തിയത്. ട്വീറ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. പിന്‍വലിച്ചതിന്റെ കാരണവും വ്യക്തമല്ല.

ബി.ജെ.പി കര്‍ണാടക എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇതേ ട്വീറ്റ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു പിന്‍വലിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.