2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; മംഗളൂരുവില്‍ എന്‍.ഐ.എ ഓഫിസ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഓഫിസ് തുറക്കണമെന്ന ആവശ്യവുമായി ബി.ജെ.പി.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശരത് മഡിവാല കൊല്ലപ്പെട്ട സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമാന രീതിയില്‍ കൊല്ലപ്പെടുന്ന 12 ാമത്തെ സംഭവമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ജൂലൈ ഏഴിനാണ് ബണ്ട്വാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.