2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യാമ്പൂ പുഷ്പമേള ഫെബ്രുവരി 28 മുതല്‍ 

ജിദ്ദ : പതിമൂന്നാമത് യാമ്പൂ പുഷ്പമേള ഫെബ്രുവരി 28ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ എന്‍ജി. സ്വാലിഹ് അല്‍ സഹ്‌റാനി അറിയിച്ചു. യാമ്പൂ റോയല്‍ കമീഷന്‍ ഒരുക്കുന്ന മേള മാര്‍ച്ച് 30 വരെ തുടരും. പതിവുപോലെ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
പ്രകൃതി വിഭവങ്ങളോടും സസ്യങ്ങളോടും പൂക്കളോടും ഉണ്ടാവേണ്ട സ്‌നേഹം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയാണ് മേളയുടെ ലക്ഷ്യം. വൈവിധ്യമാര്‍ന്ന പൂക്കളുടെ അപൂര്‍വ ശേഖരം മേളയില്‍ ഉണ്ടാവും.
 
കലാ വിനോദ മത്സരങ്ങളും സ്‌റ്റേജ് പരിപാടികളും ഒരുക്കും. വിനോദങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും വിവിധ ഇനം കച്ചവട സ്റ്റാളുകള്‍ക്കും പ്രത്യേക ഏരിയ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ വിജയത്തിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് സഊദി ഭരണകൂടത്തിന്റെ ഊര്‍ജ മന്ത്രാലയ വിഭാഗം, യാമ്പൂ റോയല്‍ കമീഷന്‍, വ്യവസായ മിനറല്‍ റിസോഴ്‌സ് വിഭാഗം എന്നിവരുടെ സംയുക്ത സംഘാടക സമിതിയാണ്.
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.