2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഷവോമിയുടെ സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാം വെറും ഒരു രൂപയ്ക്ക്

വിപണി കീഴടക്കിയ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഒരു വമ്പന്‍ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് ഷവോമി. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ സ്മാര്‍ട്‌ഫോണുകള്‍ ഒരു രൂപയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നത്.

ഷവോമി അതിന്റെ രണ്ടാം മീ വാര്‍ഷികം ജൂലൈ 20 മുതല്‍ 22 വരെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് ഈ മൂന്ന് ദിവസങ്ങളിലാണ് ഒരു രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുക. ഫഌഷ് ഡീലിലൂടെയാണ് ഈ അവസരം ലഭിക്കുക.

Mi-2nd-Anniversary-840x418

ഷവോമിയുടെ ലിങ്ക് ജൂലൈ 19 നു മുന്‍പ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതോടെ നിങ്ങള്‍ക്കും ഈ ഡീലില്‍ പങ്കെടുക്കാം. ആദ്യദിനത്തില്‍ ഷവോമി മീ 5 രണ്ടാം ദിനം ഷവോമി റെഡ് മീ നോട്ട് 3 മൂന്നാം ദിനം ഷവോമി മീ മാക്‌സ് എന്നിവയാണ് സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

ഫഌഷ് ഡീലിനു പുറമെ 10000 എംഎഎച്ച് മീ പവര്‍ ബാങ്ക്, മീ ഇന്‍ ഇയര്‍ കാപ്‌സ്യൂള്‍ ഹെഡ്‌ഫോണ്‍ എന്നിവയുടെ ഓഫറുകളും ഷവോമി ഒരുക്കിയിട്ടുണ്ട്. കൂടാതെ 1999 രൂപ വില വരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ വെറും 700 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.