2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വയര്‍ലെസ് ചാര്‍ജ്ജറുമായി ഷവോമി

ചൈനിസ് മൊബൈല്‍ കമ്പനിയായ ഷവോമി പുതിയ വയര്‍ലെസ് ചാര്‍ജര്‍ പുറത്തിറക്കി. എംഐ വയര്‍ലെസ് ചാര്‍ജര്‍ എന്നാണ് ചാര്‍ജറിന്റെ പേര്. 10W ആണ് ചാര്‍ജ്ജിങ്ങിന്റെ വേഗത. 700 രൂപയാണ് വില.

സര്‍ക്യൂട്ട് പ്രോട്ടക്ഷന്‍, പവര്‍ പ്രൊട്ടക്ഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രോട്ടക്ഷന്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനെ പുറമേ ചാര്‍ജ്ജര്‍ ചൂടാവാതെ ഇരിക്കുമെന്നത് മറ്റൊരു പ്രധാന പ്രത്യേകതയാണ്.

7.5 W സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളായ ഷവോമി എംഐ മിക്‌സ് 2എസ്, ആപ്പിള്‍ ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ്, ഐഫോണ്‍ എക്‌സ്,10 ഡബ്ലുയു സപ്പോര്‍ട്ട് ചെയ്യുന്ന സാംസങ് ഗാലക്‌സി എസ്9, ഗാലക്‌സി നോട്ട് 9 എന്നി ഫോുകള്‍ക്ക് ഈ ചാര്‍ജ്ജര്‍ ഉപയോഗിക്കാവുന്നതാണ്.

അലുമിനിയം അലോ ഹൗസിങ് സിലിക്കണിന്റെ മുകളിലായി സിലിക്കണ്‍ ലയറുകൊണ്ടാണ് ചാര്‍ജറിന്റെ മുകള്‍ ഭാഗം നിര്‍മ്മിച്ചിട്ടുള്ളത്. 4 മില്ലിമീറ്റര്‍ അകലത്തില്‍ വച്ച് വരെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.