2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥിയോട് തോല്‍ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി: കാനം രാജേന്ദ്രന്‍

ആലപ്പുഴ: കോണ്‍ഗ്രസ് ദേശീയ അധ്യകഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫിനായി വയനാട്ടല്‍ മത്സരിച്ചാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ സ്ഥാനാര്‍ഥി പി.പി സനീറിനോട് തോല്‍ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി. കാരണം, വിജയം ഇടത് സ്ഥാനാര്‍ഥിക്ക് സുനിശ്ചിതമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.