2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഡബ്ല്യു.ടി.ഒയുടെ ഗുണം പറ്റുന്നത് ഇന്ത്യയും ചൈനയും: ട്രംപ്

 

 

 

ഇന്ത്യ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തുന്നു

മൊണാക്ക: ഇന്ത്യയും ചൈനയും ഇപ്പോള്‍ വികസ്വര രാജ്യങ്ങളല്ലെന്നും ഡബ്ല്യു.ടി.ഒ യുടെ ഗുണം പറ്റുന്നത് ഇവരാണെന്നും ഇതനുവദിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ആദ്യം എന്ന തന്റെ നയം വിശദീകരിക്കവെ ഇന്ത്യ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തുന്നതായും നികുതിരാജാവായിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
ചൈനയും യു.എസും തമ്മില്‍ വ്യാപാരയുദ്ധം നിലനില്‍ക്കെയാണ് ട്രംപ് ഇന്ത്യക്കു നേരെ കൂടി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണിതെന്ന് കരുതുന്നു.
സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ യു.എസ് ഡബ്ല്യു.ടി.ഒ വിടുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ഇന്ത്യയും ചൈനയും വര്‍ഷങ്ങളായി നമ്മെ ചൂഷണം ചെയ്തുവരുകയാണ്. ഇത് ഇനിയും അനുവദിക്കാനാവില്ല- പെന്‍സില്‍വാനിയയിലെ രാസനിലയത്തിലെ തൊഴിലാളികളുമായി സംവദിക്കവെ ട്രംപ് പറഞ്ഞു.
നേരത്തെ ജൂലൈയില്‍ വികസ്വര രാജ്യം എന്നതിന്റെ മാനദണ്ഡമെന്താണെന്ന് ട്രംപ് ലോക വ്യാപാരസംഘടനയോട് ചോദിച്ചിരുന്നു. ചൈന, ഇന്ത്യ, തുര്‍ക്കി എന്നിവ ആഗോള വ്യാപാരനിയമങ്ങളുടെ ഗുണഫലം അനുഭവിക്കുകയാണെന്നും അതേസമയം യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അവര്‍ അമിതനികുതി ചുമത്തുന്നതായും ട്രംപ് കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.