2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

സുമാത്രന്‍ ഒറാങ് ഉട്ടാന്‍ മുത്തശ്ശി ‘പുവാന്‍’ ഓര്‍മയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ ഓര്‍മയായി. ഓസ്ട്രലിയിലെ പെര്‍ത്ത് മൃഗശാലയില്‍ ഉണ്ടായിരുന്ന 62 കാരി പുവാന്‍ എന്ന പെണ്‍ ഒറാങ് ഉട്ടാനാണ് ചത്തത്.

1968 ലാണ് പുവാന്‍ മലേഷ്യയില്‍ നിന്നും പെര്‍ത്ത് മൃഗശാലയില്‍ എത്തിയത്. 11 കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഈ ഒറാങ് ഉട്ടാന്‍ മുത്തശ്ശിയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, ഓസ്‌ട്രേലിയ, സുമാത്ര കാടുകള്‍ എന്നിവിടങ്ങളിലായി 54 പിന്‍തുടര്‍ച്ചക്കാരും ഉണ്ട്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നാണ് സുമാത്രന്‍ ഒറാങ് ഉട്ടാന്‍. സാധാരണയായി പെണ്‍ ഒറാങ് ഉട്ടാനുകള്‍ 50 വയസുവരെയാണ് ജീവിച്ചിരിക്കാറുള്ളത്. 1956 ല്‍ ജനിച്ച പുവാന്‍ 2016 ല്‍ ജീവിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള ഒറാങ് ഉട്ടാനായി ഗിന്നസ് ലോകറെക്കോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.