2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കാഠ്മണ്ഡു വിമാനാപകടം: പൈലറ്റും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയ വിനിമയത്തിലുണ്ടായ തകരാറ് മൂലമെന്ന് നിഗമനം

കാഠ്മണ്ഡു: അന്‍പതു പേരുടെ മരണത്തിനിടയാക്കിയ കാഠ്മണ്ഡു വിമാനാപകടത്തിന് കാരണം സിഗ്നലിലെ ആശക്കുഴപ്പമാണെന്ന് പ്രാഥമിക നിഗമനം. പൈലറ്റും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയവിനിമയത്തിലുണ്ടായ തകരാറ് മൂലമാണെന്നാണ് റിപ്പോര്‍ട്ട്.
വിമാനം ഇറങ്ങുന്ന ദിശസംബന്ധിച്ചാണ് ആശക്കുഴപ്പമുണ്ടായത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമായി ആദ്യം സംസാരിച്ചപ്പോള്‍ വടക്കു ഭാഗത്തു നിന്ന് റണ്‍വേയിലേക്കു വരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇതിന് കണ്‍ട്രോള്‍ റൂം അനുമതി  നല്‍കി. പിന്നീട് വടക്കു കിഴക്കു ഭാഗത്തു നിന്നാണ് ലാന്‍ഡ് ചെയ്യുന്നത് പൈലറ്റ് അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇതിനും അനുമതി നല്‍കുകയായിരുന്നു.

 നേപ്പാളി പൈലറ്റും ടവറും തമ്മില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് നടന്ന മറ്റൊരു സംഭാഷണത്തിലും ആശയക്കുഴപ്പം ഉള്ളതായി വ്യക്തമാണ്. ‘എന്തോ ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നു’ എന്ന് വിമാനത്തില്‍ നിന്നും ആരോ പറയുന്നതും പുറത്തുവിട്ട സംഭാഷണത്തില്‍ കേള്‍ക്കാം. ‘ലാന്‍ഡ് ചെയ്യട്ടേ ‘എന്ന് പൈലറ്റ് ചോദിക്കുന്നതും പരിഭ്രമത്തോടുകൂടി ‘ഞാന്‍ വീണ്ടും പറയുകയാണ്, തിരിക്ക്’ എന്നും കേള്‍ക്കാം.

അതേസമയം, കണ്‍ട്രോള്‍ ടവറില്‍ നിന്നുളള നിര്‍ദേശങ്ങള്‍ പൈലറ്റ് അനുസരിച്ചില്ല എന്ന് കാഠ്മണ്ഡു എയര്‍പോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.

67 യാത്രക്കാരും നാല് ജീവനക്കാരും അടങ്ങിയ വിമാനം എയര്‍പോര്‍ട്ടില്‍ വെച്ചാണ് തകര്‍ന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.