2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉംറക്ക് ശേഷം ബന്ധുക്കളെ കാണാന്‍ പോയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു

 റിയാദ്: ഉംറക്കു ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള പഞ്ചായത്ത് ബംബ്രാണ സ്വദേശി അബ്ദുല്‍ അസീസ് ബംബ്രാണ (30) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ അനീസ് പരുക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ചയാണ് അപകടം നടന്നത്. ജിദ്ദയില്‍ നിന്നും കാറില്‍ മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു ഹായിലിലെ ബന്ധുവിനെ കാണാനായി പോകുന്നതിനിടെയായിരുന്നു അപകടം.  ഹായിലില്‍ എത്തുന്നതിനു ഏകദേശം 125 കിലോമീറ്റര്‍ മുന്‍പാണ് അപകടം നടന്നത്.  ഹായില്‍ സന്ദര്‍ശന ശേഷം ജിദ്ദയിലേക്ക് തന്നെ തിരിച്ചു വരാനായിരുന്നു ഇവരുടെ പദ്ധതി.
     
മരിച്ച അബ്ദുല്‍ അസീസ് ഒന്നര മാസം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചു വന്നത്. വിവാഹം കഴിഞ്ഞു ഏകദേശം എട്ടു മാസമേ ആയിട്ടുള്ളൂ. അനീസ് അടുത്തിടെ വിവാഹത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജിദ്ദ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കൂടിയാണ് മരണപ്പെട്ട സലാം ബംബ്രാണ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.