2018 June 11 Monday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഇസ്രാഈല്‍ അധികൃതരുമായി കൂടിക്കാഴ്ച: പ്രീതി പട്ടേല്‍ രാജി വെച്ചു

ലണ്ടന്‍: ഇസ്രാഈലിലെ രാഷ്ട്രീയ നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേല്‍ രാജി വെച്ചു. ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു പ്രീതി പട്ടേല്‍.

കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രാഈലില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെയാണ് വിവാദത്തിനിടയാക്കിയ കൂടിക്കാഴ്ചയുണ്ടായത്. പ്രധാനമന്ത്രി തെരേസ മേ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അറിയാതെയായിരുന്നു കൂടിക്കാഴ്ച.

രാജിയാവശ്യം ശക്തമായതോടെ ആഫ്രിക്കന്‍ പര്യടനത്തിലായിരുന്ന പ്രീതിയെ തെരേസ മേ തിരിച്ചു വിളിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.