2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നിശബ്ദരായിരിക്കുന്നതാണ് കുറ്റകരം’- ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാഗ്നിയെ പിന്തുണച്ച് ഗൂഗ്ള്‍, യുട്യൂബ്, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങി സോഷ്യല്‍ മീഡിയകളും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലിസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളും. ട്വിറ്റര്‍, ഗൂഗിള്‍ നെറ്റ് ഫഌക്‌സ്, ആമസോണ്‍, എച്ച്.ബി.ഒ തുടങ്ങിയവ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’നിശബ്ദമായിരിക്കുന്നത് ഒരു കുറ്റമാണെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തത്. blacklivesmatter എന്ന ഹാഷ് ടാഗ് ഷെയര്‍ ചെയ്താണ് ട്വിറ്റര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ പേജിലെ പ്രൊഫൈലിന്റെ നിറം കറുപ്പാക്കുകയും ചെയ്തു.

കറുത്ത വര്‍ഗ്ഗക്കാരൊടൊപ്പം ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു എന്നായിരുന്നു ആമസോണ്‍ പ്രതികരിച്ചത്. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍, കഥാകൃത്തുക്കള്‍,നിര്‍മാതാക്കള്‍, ഞങ്ങളുടെ പ്രേക്ഷകര്‍ തുടങ്ങി വംശീയതക്കും അനീതിക്കുമെതിരായ പോരാട്ടത്തില്‍ നിലകൊള്ളുന്ന എല്ലാവര്‍ക്കുമൊപ്പമാണ് ഞങ്ങള്‍. ആമസോണ്‍ ട്വീറ്റ് ചെയ്തു.

ഞങ്ങള്‍ വംശീയതയ്ക്കും കലാപത്തിനെതിരെയും നിലകൊള്ളുന്നു. ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുടെ വേദന ഞങ്ങളുടേതു കൂടിയാണ്
എന്നായിരുന്നു യൂട്യൂബിന്റെ പ്രതികരണം.

സ്‌നേഹം കൊണ്ടോ ഭയംകൊണ്ടോ ഒരാള്‍ അന്ധനാവില്ല, വേര്‍തിരിവാണ് ഒരാളെ അന്ധനാക്കുന്നതെന്ന ജെയിംസ് ബാള്‍ഡ്‌വിന്നിന്റെ വാചകം കടമെടുത്താണ് എച്ച്.ബി.ഒ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചെയും കറുത്ത വംശജരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. അമേരിക്കയിലെ ഗൂഗിള്‍ യൂട്യൂബ് പേജുകളില്‍ കറുത്തവര്‍ഗക്കാര്‍ക്കും വംശീയ സമത്വത്തിനും വേണ്ടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കറുത്ത റിബണ്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു.

രോഷവും സങ്കടവും പേടിയും നിസഹായതയും അനുഭവിക്കുന്നവര്‍ക്ക് ഒപ്പം തങ്ങളുണ്ടെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.

നിശബ്ദ പാലിക്കുന്നതാണ് കുറ്റകരം. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍- നെറ്റഫഌക്‌സ് ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്ക് ഒരു ഇടമുണ്ട്. കറുത്ത വര്‍ഗക്കാരായ ഞങ്ങളുടെ ജീവനക്കാരോടും നിര്‍മാതാക്കളോടും ഞങ്ങള്‍ക്ക് കടമയുണ്ട്. അവര്‍ക്കു വേണ്ടി സംസാരിക്കുക എന്ന കടമ- നെറ്റഫഌക്‌സ് ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.