2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ വെടിവെപ്പ്; നിരവധി മരണം

  • പള്ളിയില്‍ കടന്നു കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു
  • പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് 
  • സമീപത്തുണ്ടായിരുന്ന ബംഗ്ലാദേശ് ക്രക്കറ്റ് ടീമംഗങ്ങള്‍ സുരക്ഷിതര്‍

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ വെടിവെപ്പ്. ക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ്‌ലി സമീപത്തുള്ള അല്‍നൂര്‍ പള്ളിയിലും സൗത്ത് ഐലന്റ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്.

പള്ളിയില്‍ കടന്നു കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ നിരവധിയാളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികള്‍ക്കു പോലും വെടിയേറ്റതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കറുത്ത വസ്ത്രവും ഹെല്‍മെറ്റും ധരിച്ചയാളാണ് അല്‍നൂര്‍ പള്ളിയില്‍ വെടിവെപ്പ് നടത്തിയത്. മെഷീന്‍ഗണ്‍ ഉപയോഗിച്ചായിരുന്നു അക്രമം.

ബംഗ്ലാദേശ് ക്രക്ക്റ്റ് ടീമംഗങ്ങള്‍ വെടിവെപ്പു നടക്കുന്നതിന്റെ സമീപത്തുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് തമിം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. പ്രാര്‍ഥനക്കായി ടീമഗങ്ങള്‍ പള്ളിയില്‍ പ്രവേശിക്കാനൊരുങ്ങുമ്പോഴായിരുന്നു സംഭവമെന്ന് ബംഗ്ലാദേശ് ക്രക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യുനുസ് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ന്യൂസിലാന്‍ഡ് പൊലിസ് ട്വീറ്റ് ചെയ്തു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.