2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘പാക് അധീന കശ്മീര്‍: എസ് ജയ്ശങ്കറിന്റെ പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനം’ – രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

കറാച്ചി: പാക് അധീന കശ്മീര്‍ ഒരുനാള്‍ ഇന്ത്യയുടേതാകുമെന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസ്താവനക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത്തരം പ്രസ്താവനകള്‍ യുദ്ധത്തിന് ആഹ്വാനം നല്‍കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഗൗരവകരമായി കാണണമെന്ന് പാകിസ്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാള്‍ അത് ഇന്ത്യക്ക് കീഴിലാവുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ജയ്ശങ്കറിന്റെ പ്രസ്താവന. നല്ല അയല്‍ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഒരു അയല്‍രാജ്യത്തു നിന്ന് അതിന് വെല്ലുവിളി ഉയരുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടരുന്നിടത്തോളെ അത് അങ്ങിനെ തന്നെ തുടരും. ആര്‍ട്ടിക്കിള്‍ 370 അല്ല, പാക് പിന്തുണയോടെയുള്ള ഭീകരവാദമാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജയ്ശങ്കര്‍ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.