2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പുല്‍വാമ ആക്രമണം ഭയാനകം, അപലപിച്ച് ട്രംപ്, വിശദ പ്രസ്താവന പിന്നീട്

വാഷിങ്ടണ്‍: പുല്‍വാമ ആക്രമണം ഭയാനകമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അമേരിക്കക്ക് ലഭിച്ചിട്ടുണ്ട്. അത് ഒരു സ്റ്റേറ്റ്‌മെന്റായി പ്രസിദ്ധീകരിക്കുമെന്നും ട്രംപ് അറിയിച്ചു. സംഭവത്തില്‍ വിശദ പ്രസ്താവന പിന്നീട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആക്രമണം നിരീക്ഷിച്ചു. അതുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഞങ്ങള്‍ പ്രതികരിക്കും’- ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും ഒന്നിച്ചു നിന്നാലാണ് അദ്ഭുതമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

ഭീകരാക്രമണത്തിനു പിന്നാലെ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.