2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അക്രമിച്ചാല്‍ തിരിച്ചടിക്കും: ഭീഷണി മുഴക്കി പാകിസ്താന്‍

ലാഹോര്‍: പാകിസ്താനെ ഇന്ത്യ അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ‘ ആരോപണം അടിസ്ഥാനരഹിതമാണ്. പാകിസ്താന് പങ്കുണ്ടെന്നതിന് തെളിവു വേണം. വിശ്വസനീയമായ തെളിവു തന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറാണ്’- പാക് പ്രധാനമന്ത്രി പറഞ്ഞു. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിലല്ല നടപടിയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ ആദ്യ പ്രതികരണമാണിത്. പാകിസ്താനും ഭീകരതയുടെ ഇരയാണെന്നു പറഞ്ഞാണ് അദ്ദേഹം പ്രതികരണം ആരംഭിച്ചത്.

അതേസമയം, പാകിസ്താനെ അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ചര്‍ച്ചകളിലൂടെ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.