2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം- പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി സഈദ് അബ്ബാസ് ആര്‍ഗാചി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയും ഇറാനും തീവ്രവാദി ആക്രമണങ്ങളുടെ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും ഇന്ത്യയും രണ്ട് ഹീനമായ ഭീകരാക്രമണങ്ങള്‍ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സഹിച്ചതു മതി- സഈദ് ട്വിറ്ററില്‍ കുറിച്ചു.

ത്രിദിന ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിനിടെയാണ് സുഷമ സഈദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി 13ന് ഇറാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ പുല്‍വാമയില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 40 പേര്‍ സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.