2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ന്യൂസിലാന്‍ഡ് ഭീകരാക്രമണം: വെടിവെപ്പിനു മുമ്പ് അക്രമി പ്രധാനമന്ത്രി ഉള്‍പെടെ മുപ്പത് പേര്‍ക്ക് മെയില്‍ അയച്ചു

വെല്ലിങ്ടണ്‍: ലോകത്തെ മുഴുവന്‍ നടുക്കിയ ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് അക്രമി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഉള്‍പെടെ മുപ്പതു പേര്‍ക്ക് ഇതേ കുറിച്ച് സൂചനവ നല്‍കുന്ന മെയില്‍ അയച്ചിരുന്നുതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ് മെയില്‍ അയച്ചത്.

സംഭവം നടക്കുന്നതിന് വെറും ഒമ്പതു മിനുട്ടു മുമ്പാണ് തന്റെ ഓഫീസില്‍ മെയില്‍ ലഭിച്ചതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 87 പേജ് വരുന്ന ഒരു സന്ദേശമായിരുന്നു അത്. അതില്‍ അക്രമം നടത്തുന്ന സ്ഥലത്തെ കുറിച്ചോ മേേറ്റാ ഒരു സൂചനയും നല്‍കിയിരുന്നില്ല. അതിനാല്‍ അക്രമം തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. മെയില്‍ ലഭിച്ച് രണ്ട് മിനുട്ടിനകം അത് പാര്‍ലമെന്ററി സെക്യൂരിറ്റിയിലേക്ക് അയച്ചിരുന്നു. പൊലിസ് ദ്രുതഗതിയില്‍ നടപടചികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്രയും വലിയ ഒരു അക്രമണം തടയാന്‍ കഴിയാതെ പോയി- അവര്‍ പറയുന്നു.

കടുത്ത മുസ്‌ലിം വിരോധം വ്യക്തമാക്കുന്നതാണ് ഇയാളുടെ കുറിപ്പ്. വെള്ളക്കാരല്ലാത്തവര്‍ രാജ്യത്ത് കുടിയേറുന്നതിനെതിരെ കുറിപ്പില്‍ കടുത്ത അമര്‍ഷം വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News