2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘എല്ലാത്തിനും പരിഹാരമുണ്ട്’- കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാവാമെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീര്‍ വിഷയത്തില്‍ തനിക്ക് ഏറ്റവും നല്ല മധ്യസ്ഥനാകാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഹൂസ്റ്റണില്‍ അര ലക്ഷത്തോളം ഇന്ത്യക്കാര്‍ അണിനിരന്ന ‘ഹൗഡി മോദി’ സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുമ്പാണ് കശ്മീര്‍ പ്രശ്‌നം ഏറെ സങ്കീര്‍ണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാല്‍ തനിക്ക് മധ്യസ്ഥനാകാന്‍ താല്‍പര്യമുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചത്. പാകിസ്താനെ താന്‍ വിശ്വാസത്തിലെടുക്കുന്നതായും ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ഇതു മൂന്നാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതാ റോള്‍ ഏറ്റെടുക്കാന്‍ ട്രംപ് സന്നദ്ധത അറിയിക്കുന്നത്. ഇന്ത്യയെയും പാകിസ്താനെയും ഇക്കാര്യം അറിയിച്ചതായും ട്രംപ് പറഞ്ഞു.

ഞായറാഴ്ച ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പാകിസ്താനെ പേരെടുത്തു പറയാതെ നരേന്ദ്ര മോദി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയോടുള്ള വെറുപ്പിന്റെ പുറത്ത് അയല്‍രാഷ്ട്രം തീവ്രവാദത്തെ പിന്തുണക്കുന്നതായും മോദി ആരോപിച്ചിരുന്നു.

അതേസമയം, പാകിസ്താന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന മോദിയുടെ ആേരാപണത്തെ കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ കൂടുതല്‍ ഉന്നം വെക്കുന്നത് ഇറാനെ ആണെന്നായിരുന്നു ട്രംപിന്റെ മറുപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.