2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

സഊദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സൽമാൻ രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച്ച നടത്തി

       റിയാദ്: ജപ്പാൻ പ്രധാനമന്ത്രി ഷിൻഗോ ആബെ സഊദി സന്ദർശനത്തിനായി തലസ്ഥാന നഗരിയിലെത്തി. ജപ്പാൻ ഉന്നതാധികൃതർ ഉൾകൊള്ളുന്ന സംഘത്തോടൊപ്പമാണ് ഷിൻഗോ സഊദിയിലെത്തിയത്. റിയാദിലെത്തിയ പ്രധാനമന്ത്രിയെ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് സ്വീകരിച്ചു. തുടർന്ന് ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതതന്ത്ര ബന്ധങ്ങളും കൂടുതൽ സഹകരണത്തിന്റെയും പാതകൾ തുറക്കുന്നതിലേക്ക് നയിക്കുന്ന നിലയിലുള്ള ചർച്ചകൾ നടത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ടൂറിസം, സുരക്ഷാ ആയുധ വിതരണം, പുനരുപയോഗ ഊർജ്ജം, എന്നിവയും മേഖലയിലെയും അന്താരാഷ്‌ട്ര വിഷയങ്ങളും ചർച്ചയായതായും എസ്‌പിഎ റിപ്പോർട്ടിൽ വ്യക്തമാക്കി.
      സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, വിദേശ കാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലാഹ്, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്‌ദുല്ലാഹ്‌ അൽ ജദ്ആൻ, സാമ്പത്തിക, ആസൂത്രണ മന്ത്രിയും സഊദി-ജപ്പാൻ സഹകരണ കൗൺസിൽ സഊദി ഭാഗ ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ മാസിദ് അൽ തുവൈജിരി എന്നിവരും കൂടിക്കാഴ്ച്ചയിലും ചർച്ചയിലും സംബന്ധിച്ചു.


        തുടർന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി. വികസനത്തിന്റെ പാതയിൽ മുന്നേറുന്ന സഊദി ടൂറിസം രംഗത്തെ ഏറ്റവും പ്രധാന മേഖലയായ അൽ ഉലയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മേഖല, അന്താരാഷ്ട്ര വിഷയങ്ങൾക്കൊപ്പം സാമ്പത്തിക, വ്യാപാര, നിക്ഷേപം, സാംസ്കാരിക മേഖലകളിൽ ചർച്ചകൾ നടത്തിയതയായി സഊദി വാർത്താ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കി. കിരീടാവകാശിയോടൊപ്പം പരമ്പരാഗത കൂടാരത്തിനുള്ളിൽ പരമ്പരാഗത സഊദി സ്വീകരണത്തിലും ജപ്പാൻ പ്രധാനമന്ത്രി പങ്കാളിയായായി.
അതേസമയം, ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻഗോ അബെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ ജനറലിനെ അമേരിക്ക കൊലപ്പെടുത്തിയതിലൂടെ ഉണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്നത്. മേഖലയിൽ ഉരുണ്ടുകൂടിയ സംഘർഷങ്ങൾക്കിടെ ജപ്പാൻ പ്രധാനമന്ത്രിയുടെ പഞ്ചദിന ഗൾഫ് ടൂറിൽ ഇക്കാര്യമാണ് പ്രധാന ചർച്ചയാകുന്നതെന്നാണ് റിപ്പോർട്ടുകൾ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.