2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘നിങ്ങളുടെ വ്യസനം ഞങ്ങളുടേതും കൂടിയാണ്, നാമൊന്നാണ്’- പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ച് ജസീന്തയുടെ സാന്ത്വന പ്രസംഗം video

ക്രൈസ്റ്റ്ചര്‍ച്ച്: ‘നിങ്ങളനുഭവിക്കുന്ന വ്യസനത്തില്‍ മുഴുവന്‍ ന്യൂസിലന്‍ഡും പങ്കുചേരുന്നു. നമ്മള്‍ ഒന്നാണ്’- ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി അല്‍നൂര്‍ പള്ളിക്കു സമീപത്തെ ഹെഗ് ലി പാര്‍ക്കില്‍ ഒന്നിച്ചു കൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി ജസീന്ത. ഭീകരാക്രമണം നടന്ന ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്ന്.

പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചാണ് അവര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ‘പ്രവാചകന്‍ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിരിക്കുന്നു. വിശ്വാസികളുടെ പരസ്പര സ്‌നേഹം, ദയ, അനുകമ്പ തുടങ്ങിയവ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് നോവുമ്പോള്‍ ശരീരം മുഴുവന്‍ വേദനിക്കുന്നു. നിങ്ങളുടെ പ്രയാസത്തില്‍ അതുപോലെ ന്യൂസിലന്‍ഡ് മുഴുവനായും വേദനിക്കുന്നു. നാമൊന്നാണ്’- അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച പ്രാര്‍ഥനക്കായുള്ള ബാങ്ക് ഇന്ന് രാജ്യം മുഴുവന്‍ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു. രണ്ടു മിനിട്ട് മൗനപ്രാര്‍ഥന ആചരിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.