2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ഗസ്സക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം

ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രണം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഹമാസിന്റെ താവളങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്‌റാഈലി വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.

പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ടെല്‍ അവീവിനു നേറെ റോക്കറ്റാക്രമണം നടന്നതിനു പിന്നാലെയാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.