2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കുടിയേറ്റ പ്രദേശത്തെ ഇസ്‌റാഈല്‍ കമ്പനികള്‍ യു.എന്‍ ബ്ലാക്ക് ലിസ്റ്റില്‍

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ അനധികൃത കുടിയേറ്റ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌റാഈല്‍ കമ്പനികളെ യു.എന്‍ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബെസിക് ടെലികമ്യൂണിക്കേഷന്‍സ്, തെവ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീഡ്, ശീതളപാനീയ ഭീമന്മാരായ കൊക്കകോള എന്നീ അന്താരാഷ്ട്ര കമ്പനികളെയാണ് യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്‌റാഈല്‍ ദിനപത്രമായ യെദിയോത് അഹ്‌റനോതിന്റേതാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ യു.എന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. യു.എസിന്റെയും ഇസ്‌റാഈലിന്റെയും ഭാഗത്തു നിന്നുള്ള കടുത്ത സമ്മര്‍ദ്ദം വകവെക്കാതെയാണ് നടപടി.
വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റത്തിന് നേതൃത്വം നല്‍കി അവിടെ പ്രവര്‍ത്തനം നടത്തുന്ന ഇസ്‌റാഈലിലെ അന്താരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2016ല്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഒരു പ്രമേയം പാസാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.