2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡല്‍ഹി വംശഹത്യക്കെതിരെ പ്രതിഷേധമുയര്‍ത്തി യു.എസ് നഗരങ്ങള്‍

വാഷിങ്ടണ്‍: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുസ്‌ലിം വംശഹത്യക്കെതിരെ യു.എസില്‍ ശക്തമായ പ്രതിഷേധം. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്കാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍ മാര്‍ച്ച് നടത്തിയത്. നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രതിഷേധ പ്രകടനം. ഷെയിം ഷെയിം മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. സര്‍ക്കാറിന്റെ അനുവാദത്തോടെയുള്ള അതിക്രമമാണ് ഡല്‍ഹിയില്‍ നടന്നത്. പ്രതിഷേധകരിലൊരാള്‍ പ്രതികരിച്ചു.

ചിക്കാഗോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഐ.ടി പ്രൊഫഷണലുകളും മുതിര്‍ന്ന പൗരന്മാരും അധ്യാപകരുമടക്കം നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച പങ്കെടുത്തതെന്ന് ചിക്കാഗോയിലെ സംഘാടകര്‍ പറഞ്ഞു. അറ്റലാന്റയില്‍ വെച്ചു നടന്ന പ്രകടനത്തില്‍ എണ്‍പതോളം പേരാണ് പങ്കെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.