2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വിദ്വേഷ സന്ദേശം- നെതന്യാഹുവിന് ഫേസ്ബുക്കിന്റെ പണി

ന്യൂയോര്‍ക്ക്: വംശീയ വിദ്വേഷം പടര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പണികൊടുത്ത് ഫേസ്ബുക്ക്. നെതന്യാഹുവിന്റെ ചാറ്റ്‌ബോട്ട് ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു.

അറബികള്‍ നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ നശിപ്പിക്കും എന്ന് തുടങ്ങുന്ന ചാറ്റ്‌ബോട്ട് സന്ദേശമാണ് വിവാദമായത്.

നെതന്യാഹുവിന്റെ പേജ് ഉപയോഗം നിരീക്ഷിച്ചതിനെ തുടര്‍ന്ന് പല വിധത്തില്‍ ദുരുപയോഗം നടന്നതായി ഫേസ്ബുക്ക് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് 24 മണിക്കൂര്‍ സമയത്തേക്ക് ഫേസ്ബുക്ക് പേജിന്റെ ചാറ്റ്‌ബോട്ട് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ ചാറ്റ്‌ബോട്ടിന് മാത്രമായിരിക്കും. നെതന്യാഹുവിന്റെ ഫേസ്ബുക്ക് പേജിനെ ഈ സസ്‌പെന്‍ഷന്‍ ബാധിക്കില്ല. കൂടുതല്‍ നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തന്റെ പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ ആരോ ആണ് ഈ സന്ദേശം ചാറ്റ്‌ബോട്ടിലൂടെ പ്രചരിപ്പിച്ചതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് നീക്കം ചെയ്തിരുന്നുവെന്നുമാണ് നെതന്യാഹുവിന്റെ അവകാശ വാദം. തന്റെ പേജില്‍ വരുന്ന സകലതും താന്‍ എഴുതുന്നതല്ലെന്നും താനല്ല വംശീയ വിദ്വേഷ പരാമര്‍ശം ചാറ്റ്‌ബോട്ടിലൂടെ കൈമാറ്റം ചെയ്തതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News