2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പരുക്കിനെ തുടര്‍ന്ന് ആന്ദ്രെ റസല്‍ ടീമില്‍നിന്ന് പുറത്ത്

റസലിന് പകരം അംബ്രിസ് ടീമില്‍

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിന് പരുക്ക്. കാല്‍ മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് റസലിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.
സുനില്‍ അംബ്രിസിനെയാണ് റസലിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യയുമായുള്ള മത്സരത്തില്‍ അംബ്രിസ് ടീമിനൊപ്പം ചേരും. ആറ് ഏകദിന മത്സരങ്ങളില്‍ നിന്നായി 316 റണ്‍സ് നേടിയ അംബ്രിസിന് മധ്യനിരയില്‍ കരുത്തുപകരാനാവുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. 126 ബോളില്‍ 148 റണ്‍സ് അടിച്ചെടുത്ത് ടീമിനെ 328 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ പ്രാപ്തരാക്കിയ പ്രകടനമാണ് അംബ്രിസിനെ ടീമിലേക്ക് പരിഗണിച്ചത്.
ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റും 36 റണ്‍സുമാണ് റസലിന്റെ സമ്പാദ്യം.

നിലവില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന്റെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. ഇന്ത്യയെ കൂടാതെ ശ്രീലങ്കയോടും അഫ്ഗാനിസ്താനോടുമാണ് വിന്‍ഡീസിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം.

പാകിസ്താനോട് ജയിച്ചു തുടങ്ങിയ വിന്‍ഡീസിന് പക്ഷേ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയപരമ്പര തുടരാനായില്ല. അസ്‌ത്രേലിയയോടും ന്യൂസിലന്‍ഡിനോടും അവസാന നിമിഷം അടിയറവു പറയേണ്ടി വന്നു. അതിനാല്‍ തന്നെ അപകടകാരികളായ കരീബിയന്‍ നിര പോയന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് ജയിക്കാന്‍ കെല്‍പ്പുള്ള ടീമിന്റെ ഇനിയുള്ള പ്രകടനം കാത്തിരുന്നു കാണാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.