2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമായി; പന്ത് പുറത്ത്, കാര്‍ത്തിക് ഉള്ളില്‍

മുംബൈ: ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക് ടീമിലിടം നേടിയെന്നതാണ് പ്രത്യേകത. ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷയുണ്ടായിരുന്ന യുവതാരം റിഷഭ് പന്തും അമ്പാട്ടി റായിഡുവിനും ടീമിലിടം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഓപണര്‍മാരായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാമനായി നായകന്‍ വിരാട് കോഹ്‌ലിയും സ്ഥാനമുറപ്പിച്ചപ്പോള്‍ നാലാം നമ്പറിലേക്ക് രണ്ടു പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എല്‍ രാഹുലിനെയും വിജയ് ശങ്കറിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓള്‍ റൗണ്ടറുടെ റോളില്‍ രവീന്ദ്ര ജഡേജയുണ്ട് ടീമില്‍. രവീന്ദ്ര ജഡേജയടക്കം സ്പിന്നര്‍മാരായി മൂന്നു പേരാണ് ടീമില്‍. ഫാസറ്റ് ബൗളിങ്ങ് ജസ്പ്രിത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും നിയന്ത്രിക്കും.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍)
രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍)
ശിഖര്‍ ധവാന്‍
കെ.എല്‍. രാഹുല്‍
വിജയ് ശങ്കര്‍
എം.എസ് ധോണി (കീപ്പര്‍)
കേദര്‍ ജാദവ്
ദിനേശ് കാര്‍ത്തിക്
യൂസ്‌വേന്ദ്ര ചാഹല്‍
കുല്‍ദീപ് യാദവ്
ഭുവനേശ്വര്‍ കുമാര്‍
ജസ്പ്രിത് ഭുംറ
ഹര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
മുഹമ്മദ് ഷമി

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.