2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യന്‍ ടീം ഇന്ന് രാത്രി ഖത്തറില്‍ കളത്തിലിറങ്ങുന്നു

അഷറഫ് ചേരാപുരം

കോഴിക്കോട്:ഇന്ന് രാത്രി ദോഹയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളിക്കാനിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. പനിയെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സുനില്‍ ഛേത്രിക്ക് അനുമതി നല്‍കിയതായാണ് അറിയുന്നത്.

ഒമാനുമായുള്ള മത്സരത്തില്‍ അവസാന അവസാന നിമിഷം വിജയം കൈവിട്ട ഇന്ത്യക്ക് കളി മൈതാനിയില്‍ ഇത് കനത്ത തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഗ്രൂപ്പിലെ വമ്പന്‍മാര്‍ക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ നായകന്‍ സുനില്‍ ഛേത്രിയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ മുന്നേറ്റനിരയിലെ ഇന്ത്യന്‍ പ്രതീക്ഷയായ ഛേത്രി ഇല്ലാത്തത് ടീമിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യ അടക്കം അഞ്ച് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ യിലെ ഏറ്റവും കരുത്തരായ ടീമാണ് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്.

അഫ്ഗാനെതിരായ ആധികാരിക ജയത്തിന് പിന്നാലെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഖത്തറുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ നേരിടാന്‍ ഖത്തറും ഒരുങ്ങുന്നത്.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം. അതിനിടെ ഇന്ന് നടക്കുന്ന ഖത്തര്‍ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരം കാണാനായി ഇന്ത്യന്‍ ആരാധകര്‍ക്കു നിശ്ചയിച്ച ടിക്കറ്റുകള്‍ പൂര്‍ണമായും തീര്‍ന്നു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍(ഖ്യു.എഫ്.എ) ആണ് ഇന്ത്യന്‍ ആരാധകര്‍ക്കായുള്ള ടിക്കറ്റ് പൂര്‍ണമായി വിറ്റുപോയതായി ട്വീറ്റ് ചെയ്തത്.ആകെ ടിക്കറ്റുകളുടെ എട്ടു ശതമാനമാണ് ഇന്ത്യന്‍ ആരാധകര്‍ക്കായി പ്രത്യേകം നീക്കിവെച്ചിരുന്നത്. എന്നാല്‍, വിതരണം ആരംഭിച്ച് ആദ്യ ദിവസം തന്നെ ടിക്കറ്റ് പൂര്‍ണമായി വിറ്റുപോകുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.