2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

ബ്രസീലിനേക്കാള്‍ സാധ്യത സ്‌പെയിനിന്: മെസ്സി

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പില്‍ ബ്രസീലിനേക്കാള്‍ സാധ്യത സ്‌പെയിനിനാണെന്ന് അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി. മികച്ച ടീമാണ് സ്‌പെയിനിന്റേത്. അതുകൊണ്ട് അവര്‍ക്ക് തന്നെയാണ് ഞാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. ബ്രസീലിനെക്കാള്‍ മികച്ച താരങ്ങള്‍ സ്‌പെയിനിനാണ് ഉള്ളതെന്നും മെസ്സി പറഞ്ഞു. കുട്ടീഞ്ഞോ, നെയ്മര്‍ എന്നിങ്ങനെ തനിക്ക് പരിചയമുള്ള താരങ്ങളെ തളക്കാന്‍ എതിരാളികള്‍ വിശമിക്കുമെന്നും ഇരുവരുടെയും കൗണ്ടന്‍ അറ്റാക്കിങ്ങിന്റെ വേഗത ബ്രസീലിന് കരുത്താകുമെന്നും സീസണിലെ റോമക്കെതിരായ പരാജയം വലിയ നിരാശ നല്‍കുന്നുണ്ടെന്നും മെസ്സി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.