2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ലോകകപ്പിനൊരു ഫ്രഞ്ച് മുത്തം

  • ഫ്രാന്‍സിന്റെ കിരീടനേട്ടം 20 വര്‍ഷത്തിന് ശേഷം

ഫ്രാന്‍സ് 4 - 2 ക്രൊയേഷ്യ

മാന്‍സുകിച്ച് (18 OG)                      പെരിസിച്ച് (28)
ഗ്രീസ്മാന്‍ (38 P)                           മാന്‍സുകിച്ച് (69)
പോഗ്ബ (59)                                                           
എംബാപെ (65)                                                           
                                                              

മോസ്‌കോ: ഫ്രഞ്ച് പടയോട്ടത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ക്രൊയേഷ്യ. 4-2 ഗോളിനാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. ക്രൊയേഷ്യന്‍ താരം മാന്‍സുകിച്ചിന്റെ 18ാം മിനുറ്റിലെ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളിനു പിന്നാലെ 38ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, 59ാം മിനുറ്റില്‍ പോഗ്ബ, 65ാം മിനുറ്റില്‍ യുവതാരം എംബാപെ എന്നിവരാണ് ഫ്രാന്‍സിനു വേണ്ടി ഗോള്‍ നേടിയത്. 28ാം മിനുറ്റില്‍ പെരിസിച്ചും 69ാം മിനുറ്റില്‍ മാന്‍സുകിച്ചും ക്രൊയേഷ്യയുടെ മറുപടി ഗോളുകള്‍ നേടി.


 

 


ഫൈനല്‍ വിസില്‍..

ലോകകപ്പിന് വീണ്ടും ഒരു ഫ്രഞ്ച് മുത്തം..

സ്‌കോര്‍: 4-2


 

90′ മത്സരം അന്ത്യനിമിഷങ്ങളില്‍.. അഞ്ചു മിനുറ്റ് ഇന്‍ജുറി ടൈം നല്‍കി റഫറി.


69′ സെല്‍ഫ് ഗോളിന് പകരം ഗോളടിച്ച് മാന്‍സുകിച്ച്. ഗോളിയുടെ പിഴവില്‍ നിന്നാണ് മാന്‍സുകിച്ച് ഗോള്‍ നേടിയത്. സ്‌കോര്‍: 4-2

 


65′ വീണ്ടും ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി എംബാപെ. ക്രൊയേഷ്യന്‍ താരങ്ങളുടെ ഹൃദയമിടിപ്പ് ഉയര്‍ത്തിയ ഗോള്‍. സ്‌കോര്‍: 4-1

 


59′ ആദ്യ പകുതിയില്‍ 2-1ന് ലീഡ് ചെയ്ത ശേഷം ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി പോഗ്ബ: സ്‌കോര്‍: 3-1


45′ ആദ്യ പകുതിയില്‍ 2-1ന് ഫ്രാന്‍സ് മുമ്പിലെങ്കിലും മൈതാനത്ത് ക്രൊയേഷ്യയ്ക്കാണ് ഭൂരിപക്ഷം. ബോള്‍ പൊസിഷനിലും പാസ് അക്യുറസിയിലുമെല്ലാം ക്രൊയേഷ്യ തന്നെ മുമ്പില്‍.

 

 


38′ ഗോള്‍ മുഖത്ത് വച്ച് പെരിസിച്ചിന്റെ കൈയില്‍ തട്ടി പന്ത് പുറത്തേക്ക്. ഹാന്‍ഡ് ബോളിന് അപ്പില്‍ ചെയ്ത് ഫ്രാന്‍സ് താരങ്ങള്‍. വാറിലൂടെ പെനാല്‍റ്റി വിധിച്ച് റഫറി. കിക്കെടുത്ത ഗ്രീസ്മാന്റെ സിംപിള്‍ ഗോള്‍..

 


28′ ടീമിന്റെ ആദ്യ സെല്‍ഫ് ഗോളിന് മറുപടി നല്‍കി പെരിസിച്ച്..

 


18′ ഫ്രാന്‍സിന് കിട്ടിയ ഫ്രീകിക്ക്. കിക്കെടുത്ത ഗ്രീസ്മാന്റെ ഷോട്ട് നേരെ ഗോള്‍ പോസ്റ്റിലേക്ക്. എന്നാല്‍, ഇടയില്‍ മാന്‍സുകിച്ചിന്റെ തലയില്‍ കൊണ്ടെന്നുമാത്രം..

 


15′ ആദ്യ 15 മിനുറ്റുകളില്‍ ക്രൊയേഷ്യ മൈതാത്ത് മുമ്പില്‍..

 

 

 


 

 

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.