2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്ത് കൊവിഡ് ബാധിതര്‍ 62 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു.ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 582 പേരാണ് മരിച്ചത്, 17,446 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 267 പേരും റഷ്യയില്‍ 138 പേരും മരിച്ചതായാണ് കണക്ക്. ബ്രസീലില്‍ ഇന്നലെ 8,268 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. റഷ്യയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

എന്നാല്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള സ്‌പെയിനില്‍ രോഗ വ്യാപനത്തിലും മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 200 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടത് രണ്ട് പേര്‍ മാത്രം.

ഒരു ഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറിയ ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിലവില്‍ അര ലക്ഷത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് ചികിത്സയിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.