2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്ത് കൊവിഡ് മരണം 2,50,000 കവിഞ്ഞു

  • ആഗോള തലത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 2,51,059 പേരാണ് മരിച്ചത്. കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷവും കടന്നു. അതേസമയം, 12 ലക്ഷം പേര്‍ രോഗമുക്തരായി.

യു.എസില്‍ മരണസംഖ്യ കൂടുമെന്ന് മുന്നറിയിപ്പ്

യു.എസില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വര്‍ധിപ്പിച്ചതോടെ, മരണസംഖ്യ കുത്തനെ കൂടുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ഓഗസ്‌റ്റോടെ മരണസംഖ്യ 1,35,000 കടക്കുമെന്നാണ് മുന്നറിയിപ്പ്. യൂനിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുഷനാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ന്യൂസിലാന്റില്‍ ഒരു കേസുമില്ലാതെ രണ്ടാം ദിനം

കൊവിഡ് പ്രതിരോധം രംഗത്ത് മുന്‍പന്തിയിലുള്ള ന്യൂസിലാന്റില്‍ പുതിയ പോസിറ്റീവ് കേസുകളില്ലാത്ത രണ്ടാം ദിനം. എന്നാല്‍ ഇതര രാജ്യങ്ങളുമായി അതിര്‍ത്തി ദീര്‍ഘകാലത്തേക്ക് തുറക്കാനില്ലെന്ന നിലപാടിലാണ് ന്യൂസിലാന്റ്.

ചൈനയില്‍ ഒരാള്‍ക്ക് കൂടി രോഗം

ചൈനയില്‍ ഒരാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പുതിയ മരണ റിപ്പോര്‍ട്ടുകളില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.