2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മഹാമാരിയെ ഇന്ത്യ അതിവേഗം അതിജീവിക്കും- പ്രശംസിച്ചും നന്ദി പറഞ്ഞും ചൈന

ബെയ്ജിങ്: കൊവിഡ്-19 മഹാമാരിയെ ഇന്ത്യ അതിവേഗം അതിജീവിക്കുമെന്ന് ചൈന. ആപത്ത കാലത്ത് തങ്ങളെ സഹായിച്ച ഇന്ത്യക്ക് അകമഴിഞ്ഞ നന്ദി അറിയിക്കാനും ചൈന മറന്നില്ല.

‘ചൈനയിലെ സംരംഭങ്ങള്‍ ഇന്ത്യക്കായി സംഭാവനകള്‍ ശേഖരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കാവശമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്’- ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മഹാമാരിയിലൂടെ കടന്നു പോയ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയും െൈചെനയും പരസ്പരം ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്‌തെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ ചൈനക്ക് ആവശ്യമായ മാസ്‌ക്ക് ഗ്ലൗസ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയിരുന്നു. ചൈനയില്‍ ഏറെക്കുറേ കൊവിഡ്-19 നിയന്ത്രണത്തില്‍ ആയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.