2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അടിയന്തിര ചികിത്സക്കായി ഖാലിദ സിയക്ക് താല്‍ക്കാലിക ജയില്‍ മോചനം; നേതാവിനെ കാണാന്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് അനുയായികള്‍

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ താല്‍ക്കാലികമായി ജയില്‍ മോചിതയായി. ആറുമാസത്തേക്കാണ് മോചനം. 74 കാരിയായ സിയയ്ക്ക് അടിയന്തരമായി ചികിത്സ നല്‍കേണ്ടതിനാലാണ് ഇളവ്.

എന്നാല്‍ ധാക്കയില്‍ നിന്നും പുറത്തു പോവരുതെന്ന് നിര്‍ദ്ദേശമുണ്ട്. ചികിത്സയ്ക്കായി യു.കെയില്‍ പോവണമെന്നായിരുന്നു സിയയുടെ കുടുംബം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത് അനുവദിക്കാനാവില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അതേസമയം, ജയില്‍ മോചിതയാവുന്ന നേതാവിനെ കണാന്‍ നൂറുകണക്കിന് അനുയായിന് സര്‍ക്കാറിന്‍രെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയത്.

രണ്ടു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയ 2018 ഫെബ്രുവരിയിലാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. അനാഥാലയത്തിന് വേണ്ടി വാങ്ങിയ സംഭാവനത്തുക ദുര്‍വിനിയോഗം ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്താണ് സിയ തടവിലാവുന്നത്. ഹസീനയുടെപ്രധാന രാഷ്ട്രീയ എതിരാളിയായിരുന്നു ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതാവായ ഖാലിദ സിയ. സിയയെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റാന്‍ വേണ്ടി ഹസീനയുടെ സര്‍ക്കാര്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബി.എന്‍.പി ആരോപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.