2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ലാഹോറില്‍ സൂഫി ദര്‍ഗക്കടുത്ത് സ്‌ഫോടനം; പൊലിസുള്‍പെടെ അഞ്ചു മരണം

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ സൂഫി ദര്‍ഗക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പോലിസുകാരുള്‍പെടെ അഞ്ചു പേര്‍ മരിച്ചു. ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശന കവാടനത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന പൊലിസ് വാഹനങ്ങള്‍ക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്.

നൂറുകണക്കിന് തീര്‍ഥാടകര്‍ ദര്‍ഗയില്‍ ഉണ്ടായിരുന്ന സമത്താണ് സ്‌ഫോടനം നടന്നത്. 11ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സൂഫി ദര്‍ഗ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ദര്‍ഗകളിലൊന്നാണ്. ദാത്ത ദര്‍ബാര്‍ എന്നാണ് ഇതറിയപ്പെടുന്നത്. അക്രമത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.

ദര്‍ഗക്കു നേരെ നരത്തെയും അക്രമണം ഉണ്ടായിട്ടുണ്ട്. 2010ലുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.