2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ന്യൂസിലന്‍ഡില്‍ ഇനി നൂറു പേര്‍ക്ക് കൂട്ടംചേരാം; കൊവിഡ് നിയന്ത്രണത്തില്‍ അതിവേഗം ബഹുദൂരം പിന്നിട്ട് ജസീന്ത എന്ന പെണ്‍പ്രധാനമന്ത്രി

ന്യൂസിലാന്റ്: വിദ്വേഷം പരത്തുന്ന വൈറസുകളെ മാത്രമല്ല രോഗം പരത്തുന്ന വൈറസിനേയും തകര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ച ന്യൂസിലന്‍ഡ്. കൊവിഡ് ഭീതിയെ തുര്‍ന്ന് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി ഒഴിവാക്കുകയാണ് ഈ കുഞ്ഞു രാജ്യം.

അടുത്ത ആഴ്ച്ച മുതല്‍ ന്യൂസിലാന്റില്‍ നൂറ് പേരുടെ ആള്‍ക്കൂട്ടത്തിന് തടസ്സമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. തിങ്കളാഴ്ച അലര്‍ട്ട് ലെവല്‍ മൂന്നില്‍ നിന്നില്‍ രണ്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ആളുകള്‍ കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണങ്ങളിലും പ്രധാനമന്ത്രി ഇളവ് നല്‍കിയിരിക്കുന്നത്.

‘കൊവിഡ് എന്ന എവറസ്റ്റിന്റെ പകുതി നമ്മള്‍ ഇതിനോടകം കയറിക്കഴിഞ്ഞു’- ജസീന്ത ആര്‍ഡേന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഈ യുദ്ധം ജയിച്ചെന്നു കരുതരുത്. ഒരു നേട്ടമുണ്ടായെന്നു കരുതി യുദ്ധം അവസാനിച്ചെന്നും നാം തെറ്റിദ്ധരിക്കരുത്. എന്നാല്‍ അതിവേഗം ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന് നമുക്ക് അഭിമാനിക്കാം- അവര്‍ പറഞ്ഞു.

ഹോട്ടലുകളും പാര്‍ക്കുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നേരത്ത തന്നെ ന്യൂസിലാന്‍ഡ് ഇളവ് നല്‍കിയിരുന്നു. പൊതുസ്ഥലങ്ങളും, ലൈബ്രറിയും ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തര യാത്രകള്‍ക്കും, കായിക വിനോദങ്ങള്‍ക്കും നിലവില്‍ ന്യൂസിലാന്‍ഡില്‍ തടസമില്ല. അതേസമയം സ്റ്റേഡിയത്തില്‍ ആളു കൂടുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്.

സാധാരണ ജീവിതത്തിലേക്ക് ന്യൂസിലാന്‍ഡ് പതിയെ നടന്നു തുടങ്ങിയെങ്കിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് 21 മരണം മാത്രമാണ് ഇതുവരെ ന്യൂസിലാന്‍ഡില്‍ രേഖപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.