2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു

വാഷിങ്ടണ്‍: യു.എസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്കെയ്ന്‍ (81) അന്തരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.  തലച്ചോറിലെ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ അവസാനിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലായില്‍ ഇടതു കണ്ണിനു മുകളില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തലച്ചോറിനെ ബാധിച്ച ട്യൂമര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്.

എട്ടു തവണ സെനറ്ററായിരുന്നു മക്കെയ്ന്‍. 2008 തെരഞ്ഞെുപ്പില്‍ ബറാക് ഒബാമക്കെതിരെ സ്ഥാനാര്‍ത്ഥിയായതോടെയാണ് മക്‌കെയിന്‍ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. നിലവില്‍ സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

വിയറ്റ്‌നാം യുദ്ധസമയത്ത് ഫൈറ്റര്‍ പൈലറ്റ് ആയിരുന്നു മക്കെയ്ന്‍. വിമാനം വെടിവെച്ച് വീഴ്ത്തി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മക്കെയ്ന്‍ അഞ്ചു വര്‍ഷത്തിലധികം യുദ്ധതടവുകാരനായി. കസ്റ്റഡിയില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.