2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കരക്കെത്തിച്ചിട്ടുണ്ട്.

നദിയിലെ വെള്ളം താഴ്ന്നപ്പോള്‍ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ് സന്ദീപിന്റെ മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹമായിരുന്നു കണ്ടെത്താന്‍ ബാക്കിയുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഇവരെ ഈ മാസം ഏപ്രില്‍ അഞ്ച് മുതലാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്ന് സാന്‍ ഹോസിയിലേക്കുള്ള യാത്രക്കിടെയാണ് കുടുംബത്തെ കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഈ നദിയില്‍ ഒഴുക്കില്‍പ്പെട്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നദിയില്‍ വ്യാപക തിരച്ചില്‍ നടത്തിയത്. വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈ നദിയില്‍ വീഴുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.