2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കമ്പോഡിയ കൂട്ടക്കൊല: ഖമറൂഷ് ഭരണകൂടം കുറ്റക്കാര്‍- ചരിത്ര വിധിയുമായി ട്രൈബ്യൂണല്‍

യുനൈറ്റഡ് നാഷന്‍സ്: 1975- 79 കാലത്ത് കമ്പോഡിയയില്‍ ഖമറൂഷ് ഭരണകാലത്ത് 17 ലക്ഷം ആളുകളെ കൂട്ടക്കൊല നടത്തിയതില്‍ ചരിത്രവിധിയുമായി ട്രൈബ്യൂണല്‍. കൂട്ടക്കൊലയില്‍ ഭരണകൂടം കുറ്റക്കാരാണെന്നാണ് യു.എന്നിന്റെ യുദ്ധക്കുറ്റക്കോടതി കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ജീവിച്ചിരിക്കുന്ന നുയോണ്‍ചിയ(92). ക്വിയു സാംഫാന്‍ എന്നിവരാണ് വിചാരണക്ക് വിധേയരായത്. ചാം മുസ് ലിങ്ങളെയും വിയറ്റനാമികളേയുമാണ് കൊന്നൊടുക്കിയത്.

അഞ്ച് വര്‍ഷത്തെ ആഭ്യന്തര കലാപത്തിന് ശേഷമാണ് 1975ല്‍ ഖമറൂഷിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത്. കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടത്തെ 1976 മുതല്‍ 1979 വരെ നയിച്ചത് പോള്‍ പോട്ടാണ്. ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍ എന്നിവര്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും പോള്‍ പോട്ട് അധികം ഉണ്ടായിരുന്നില്ല. എന്നാല്‍ ഏഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ് പോള്‍ പോട്ട് വിശേഷിപ്പിക്കപ്പെടുന്നത്. കോടിക്കണക്കിന് ജനങ്ങളാണ് ഈ സ്വേഛാധിപത്യ ഭറണാധികാരികളുടെ സ്വാര്‍ത്ഥ ഭരണത്തിന്റെ ഇരകളായി നരകിച്ച് മരിച്ചതും മരിച്ച് ജീവിച്ചതും.

മാവോ സെ തൂങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തില്‍ ആകൃഷ്ടരായ ഒരു വിഭാഗം ആളുകള്‍ 1970 കളില്‍ പോള്‍ പോട്ടിന്റെ നേതൃത്വത്തില്‍ കംബോഡിയയില്‍ രുപം നല്‍കിയ പ്രസ്ഥാനമാണ് ഖമര്‍ റൂഷ്.

രാജ വാഴ്ചയില്‍ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കംബോഡിയയെ ചൈനയുടെ സഹായത്തോടെയാണ് പോള്‍ പോട്ട് പിടിച്ചെടുക്കുന്നത്.
1975 ല്‍ പോള്‍ പോട്ട് ഭരണം ആരംഭിച്ചു. 1979 വരെ കംബോഡിയന്‍ പ്രധാനമന്ത്രിയായിരുന്നു. 1981 വരെ ഖമര്‍ റൂഷ് പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും. മാര്‍കിസ്റ്റ് ചിന്തയുടെ പേര് പറഞ്ഞ് പോള്‍ പോട്ട് കൊന്നൊടുക്കിയത് കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തെ ആയിരുന്നു. കംബോഡിയന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് പോള്‍ പോട്ടിന്റെ ഖമര്‍ റൂഷ് ഭരണ കാലം വിലയിരുത്തപ്പെടുന്നത്.

ട21അന്നത്തെ ഒരു പ്രൈമറി സ്‌കൂള്‍ ആണ് താല്‍കാലിക ജയില്‍ ആയി മാറ്റിയത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍ നിന്ന് ജയിലില്‍ ഉള്ളവര്‍ രക്ഷപെടാതിരിക്കാന്‍, പക്ഷികളെ സൂക്ഷിക്കുന്നതുപോലെ കമ്പി വല ഇട്ടിരുന്നു. ഒരു ഇരുമ്പു കട്ടിലില്‍ ചങ്ങലക്കിട്ടിരുന്ന ഇവരെ ഓരോരുത്തരെയായാണ് മര്‍ദിച്ചു കൊന്നിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.